താമരശ്ശേരി:ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിന് എതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന് വ്യാപാരികളും പങ്കാളിയാകുന്നു,
ഒരു നാടിനെ മൊത്തത്തിൽ ഇല്ലായ്മയിലേക്ക് നയിക്കും വിധം മലിനജലവും, മലിന പുകയും പുറം തള്ളുന്ന ഫ്രഷ്കട്ട് എന്ന സ്ഥാപനത്തിനെതിരെ ജനകീയ സമരത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം നൽകാനാണ് വ്യാപാരികളുടെ റാലി.
ഫ്രഷക്കട്ട് മലിനീകരണം കേവലം ഒരാളുടെ വിഷയമല്ല ഒരു നാടിന്റെയും ഒരു സമൂഹത്തിന്റെ വിഷയമാണ് അതിനാലാണ് ഈ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റും യൂത്ത് വിംഗ് വനിതാ വിംഗ് ഉൾപ്പെടെ താമരശ്ശേരിയിലെ മുഴുവൻ വ്യാപാരികളെയും രംഗത്തിറങ്ങുന്നത്.
മുഴുവൻ വ്യാപാരികളേയും അണിനിരത്തി കൊണ്ട് ഇന്ന് വൈകുന്നേരം നാലര മണിക്ക് വൻ പ്രതിഷേധ, ഐക്യദാർഢ്യ റാലി അമ്പലമുക്കിൽ സമരപ്പന്തലിലേക്ക് നടത്താനാണ് തീരുമാനം.