മുക്കത്ത് പൊലീസുകാർക്ക് വെട്ടേറ്റു. മോഷണ കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ പൊലീസുകാർക്കാണ് വെട്ടേറ്റത്. വയനാട് എസ്പിയുടെ സ്പെഷ്യൽ സ്ക്വാഡിലെ അംഗങ്ങളായ കോൺസ്റ്റബിൾ ശാലു, നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്.
കൽപ്പറ്റയിൽ നിന്നും കാർ മോഷണം പോയ കേസിലെ പ്രതിയായ മുക്കം വലിയപറമ്പ് സ്വദേശി അർഷാദും, മാതാവുമാണ് പൊലീസുകാരെ വെട്ടിപ്പരിക്കൽപ്പിച്ചത്.