പേരാമ്പ്ര : ബസ് ബൈക്കിലിടിച്ചു പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ഗുരുതരപരിക്കേറ്റിരുന്നു.
പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ചർച്ചിന് സമീപം ഉച്ചക്ക് 2 മണിയോടെ യായിരുന്നു അപക ടം' കോഴിക്കോട് നിന്നും കുറ്റ്യാടി വഴി നാദാപുരത്തെക്ക് പോകുക കയായിരുന്ന സേഫ്റ്റി ബസാണ് മുളിയങ്ങൽ ചെക്യലത്ത് റസാക്കിന്റെ മകൻ ഷാദിൽ സഞ്ചരിച്ച ബുള്ളറ്റ് ബൈക്കിൽ ഇടിച്ചത്. ബസ് അമിത വേഗതയിൽ ആയിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.പേരാമ്പ്ര ഡിഗ്നിറ്റി കോളജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ് ഷാദിൽ. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്കു പോകും വഴിയാണ് അപകടം .ഇടിച്ച ബസ് ബൈക്കിനെ 10 മീറ്ററോളം വലിച്ചിഴച്ച ശേഷമാണ് നിന്നത്. ഉടൻ തന്നെ ഓടികൂടിയവർ ആശുപത്രി ലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല