കോഴിക്കോട് : സർഗം സാഹിത്യ വേദിയുടെ കവിതാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വയനാട് സ്വദേശിയും ചിത്രകാരിയുമായ ബീന ഗണേഷ് സുഗതകുമാരി കവിതാ പുരസ്കാരത്തിനർഹ യായി. കോഴിക്കോട് സ്വദേശികളായ ബബിത എം, ധന്യ ചാലപ്പുറം എന്നിവർക്കാണ് രണ്ടും മൂന്നും സമ്മാനങ്ങൾ. പുരസ്കാരങ്ങൾ ഏപ്രിൽ 28 -ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് കവി പി. പി. ശ്രീധരനുണ്ണി സമ്മാനിക്കും. രമേശ് കാവിൽ സുഗതകുമാരി അനുസ്മരണ പ്രഭാഷണം നടത്തും.