തിരുവനന്തപുരം: പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ. കരുൺ (73) അന്തരിച്ചു. വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ 'പിറവി'യിലായിരുന്നു അന്ത്യം.
കഴിഞ്ഞവർഷം ജെ.സി ഡാനിയേൽ പുരസ്കാരം നേടിയിരുന്നു. 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച അദ്ദേഹം, വാനപ്രസ്ഥം അടക്കം ദേശീയ ശ്രദ്ധനേടിയ ചിത്രങ്ങൾ സംവിധാനം ചെയ്തു.
ഭാര്യ: അനസൂയ വാര്യർ. മക്കൾ: അപ്പു കരുൺ, കരുൺ അനിൽ.