Trending

ഫ്രഷ്ക്കട്ടിൻ്റെ നിയമലംഘനം വീണ്ടും കയ്യോടെ പിടികൂടി.




താമരശ്ശേരി കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ് ക്കട്ട് നടത്തുന്ന നഗ്നമായ നിയമ ലംഘനം ആരോഗ്യ വകുപ്പ് അധികൃതർ കയ്യോടെ പിടികൂടി.

ഫാക്ടറിക്ക് സമീപപ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ അനധികൃത കെട്ടിടത്തിൽ ചാക്കിൽ കെട്ടിയ നിലയിൽ സൂക്ഷിച്ച ടൺ ദുർഗന്ധം പരത്തുന്നതും ഒലിച്ച് ഇറങ്ങുന്നതുമായ ടൺ കണക്കിന് കോഴി മലിന്യവും, കെട്ടിടത്തോട് ചേർന്ന് കെട്ടിയുണ്ടാക്കിയ കൂറ്റൻ ടാങ്കിൽ ഫ്രഷ് ക്കട്ട് ഫാക്ടറിയിൽ നിന്നും ടാങ്കർ ലോറിയിൽ എത്തിച്ച ദ്രവ മാലിന്യം (സ്ലറി ) മൂടുക പോലും ചെയ്യാതെ നിറച്ച നിലയിലും, ഇതിനു പുറമെ മാലിന്യ ടാങ്കിൽ നിന്നും ഇരു തുള്ളി പുഴയിലേക്ക് ഒഴുകുന്ന തോട്ടിലേക്ക് ടാങ്കിലെ മാലിന്യം രാത്രികാലങ്ങളിൽ ഒഴുക്കുന്നതിനായി സ്ഥാപിച്ച പൈപ്പ് ലൈനുമാണ് കണ്ടെത്തിയത്.

സ്ഥലമുടമക്കും, ഫാക്ടറിക്കുമെതിരെ റിപ്പോർട്ട് തയ്യാറാക്കി നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

ഓമശ്ശേരി പഞ്ചായത്ത് ആരോഗ്യ വിഭാഗം, കോടഞ്ചേരി പഞ്ചായത്ത് ആരോഗ്യ വിഭാഗം, താമരശ്ശേരി പഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും, പഞ്ചായത്ത് പ്രസിഡൻറുമാരും, സെക്രട്ടറിമാരും സ്ഥലം സന്ദർശിച്ചു. ഫാക്ടറിക്ക് സമീപത്തെ തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നതിനായി സ്ഥാപിച്ച രഹസ്യപൈപ്പ് ലൈൻ കഴിഞ്ഞ ദിവസവും കണ്ടത്തിയിരുന്നു. ദ്രവ മാലിന്യം വിവിധയിടങ്ങളിൽ തള്ളിയ ഫ്രഷ് ക്കട്ട് ഫാക്ടറിയുടെ ടാങ്കർ ലോറി കഴിഞ്ഞ ദിവസം അധികൃതർ പിടികൂടിയിരുന്നു.




Post a Comment

Previous Post Next Post