Trending

യുവാവിനെ തടഞ്ഞു നിർത്തി പണം കവർന്നു:കൊടും ക്രിമിനലിനെ വീട്ടിൽക്കയറി സാഹസികമായി പിടികൂടി പോലീസ്.




താമരശ്ശേരി: താമരശ്ശേരി അമ്പായത്തോട്ടിൽ യുവാവിനെ തടഞ്ഞുവെച്ച് കൈവശമുണ്ടായിരുന്ന പേഴ്സും, 7500 രൂപയും കവരുകയും, തടയാൻ ശ്രമിച്ച സുഹൃത്തിനെ കല്ലുകൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയും ചെയ്ത കൊടും ക്രിമിനലായ പ്രതി അമ്പായത്തോട് സ്വദേശി ആഷിക് എന്ന ഷഹനാദിനെ താമരശ്ശേരി സിഐ സായുജ് വീട്ടിൽക്കയറി സാഹസികമായി പിടികൂടി. നിരവധി മോഷണക്കേസുകളിലും, പോലീസിനെ ആക്രമിച്ച കേസിലും ,ക്രിമിനൽ കേസുകളിലും പ്രതിയായ ആഷിക്കിനെതിരെ നേരത്തെ കാപ്പ ചുമത്തി  നാടുകടത്തിയിരുന്നു.

ഇന്നു രാവിലെ 10.45 ന് അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരനായ ഷിജു ബാബുവിനെ വഴിയിൽ തടഞ്ഞു നിർത്തിയാണ് പേഴ്സും പണവും കവർന്നത്. തടയാൻ ശ്രമിച്ച സുഹൃത്ത് മോഹനനെ കല്ലുകൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു

Post a Comment

Previous Post Next Post