Trending

സുഹൃത്തിന്റെ വീട്ടിലേക്ക് പോയ യുവതികൾ എം.ഡി.എം.എയുമായി ലോഡ്ജിൽ; നാലുപേർ പിടിയിൽ


തളിപ്പറമ്പ്: സുഹൃത്തിന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽനിന്നും പോയ യുവതികളെയും സുഹൃത്തുക്കളെയും എം.ഡി.എം.എയുമായി ലോഡ്ജിൽനിന്ന് പിടികൂടി. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ്‌ ജെംഷീൽ (37), ഇരിക്കൂർ സ്വദേശിനീ റഫീന (24), കണ്ണൂർ സ്വദേശിനി ജസീന (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 490 മില്ലി ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ലഹരി ഉപയോഗിക്കാനുള്ള ടെസ്‌റ്റ്ട്യൂബുകളും സിഗർ ലാമ്പുകളും ഇവരുടെ പക്കലുണ്ടായിരുന്നു.

യുവതികൾ പെരുന്നാൾ ദിവസമാണ് വീട്ടിൽനിന്ന് പോയ​തെന്ന് റെയ്ഡിന് നേതൃത്വം നൽകിയ എക്സൈസ് സംഘം പറഞ്ഞു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ ലോഡ്ജിൽ മുറി എടുത്ത് മയക്കുമരുന്നു ഉപയോഗിച്ച് വരികയായിരുന്നു. എക്സൈസ് സർക്ക്ൾ ഇൻസ്‌പെക്ടർ ഷിജിൽകുമാറിന്റെ നേതൃത്വത്തിൽ പറശ്ശിനി, കോൾമൊട്ട ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.

കഴിഞ്ഞ ദിവസം കി​ളി​കൊ​ല്ലൂ​ർ കു​റ്റി​ച്ചി​റ ജ​ങ്ഷ​ന് സ​മീ​പ​മു​ള്ള വീ​ട്ടിൽ തമ്പടിച്ച് എം.​ഡി.​എം.​എ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ ആ​റ് യു​വാ​ക്ക​ളെ പൊ​ലീ​സ് പി​ടികൂടിയിരുന്നു. അ​യ​ത്തി​ൽ ഗാ​ന്ധി ന​ഗ​റി​ൽ ച​രു​വി​ൽ ബാ​ബു ഭ​വ​നി​ൽ അ​ശ്വി​ൻ (21), അ​യ​ത്തി​ൽ ന​ട​യി​ൽ പ​ടി​ഞ്ഞാ​റ്റ്തി​ൽ വി​ഷ്ണു ഭ​വ​ന​ത്തി​ൽ കൊ​ച്ച​ൻ എ​ന്ന അ​ഖി​ൽ (23), പ​റ​ക്കു​ളം വ​യ​ലി​ൽ വീ​ട്ടി​ൽ അ​ൽ അ​മീ​ൻ (28), കു​റ്റി​ച്ചി​റ വ​യ​ലി​ല് പു​ത്ത​ൻ വീ​ട്ടി​ൽ അ​നീ​സ് മ​ൻ​സി​ലി​ൽ അ​നീ​സ് (23), മു​ഖ​ത്ത​ല കി​ഴ​വൂ​ർ ബ്രോ​ണ വി​ലാ​സ​ത്തി​ൽ അ​ജീ​ഷ് (23), ഇ​ര​വി​പു​രം വ​ലി​യ​മാ​ടം ക​ള​രി​ത്തേ​ക്ക​ത്തി​ൽ വീ​ട്ടി​ൽ​ശ്രീ​രാ​ഗ് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​ക​ളാ​ണി​വ​ർ. ഇ​വ​രി​ൽ​നി​ന്ന് ര​ണ്ട​ര ഗ്രാം ​എം.​ഡി.​എം.​എ, ആ​റ് സി​റി​ഞ്ചു​ക​ൾ, ക​വ​റു​ക​ൾ, ഡി​ജി​റ്റ​ൽ ത്രാ​സ്സ് എ​ന്നി​വ​യും പി​ടി​കൂ​ടി.

Post a Comment

Previous Post Next Post