കൊടുവള്ളി: ആവിലോ സ്വദേശിയും ലീഗ് പ്രാദേശിക നേതാവുമായ മുജീബ് ആവിലോറയുടെ വീട്ടിൽ നിന്നും മകൻ റെബിൻ റഹ്മാനെയും സുഹൃത്തിനേയും എംഡിഎംഎ സഹിതം എക്സൈസ് പിടികൂടി.
താമരശ്ശേരി എക്സൈസൈസ് സർക്കിൾ ഇൻസ്പെപെക്ടറുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ നടത്തിയ പരിശോധനയിലാണ് 9.5 ഗ്രാം എം ഡി എം എ പിടികൂടിയത്.
റെബിൻ്റെ സുഹൃത്തായ പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് ഷാഫിയും വീട്ടിൽ നിന്നും പിടിയിലായിട്ടുണ്ട്.
കൊടുവള്ളിക്ക് സമീപം ആവിലോറയിലെ വീട്ടിൽ ഇന്ന് ഉച്ചയോടെ എക്സൈസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
ബാംഗ്ലൂരുവിൽ നിന്നും എത്തിക്കുന്ന എം ഡി എം എ മൊത്തമായും, ചില്ലറയായും ജില്ലക്ക കത്തും പുറത്തും വിൽപ്പന നടത്തുന്നവരാണ് പിടിയിലായവർ.