Trending

വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു


പയ്യോളി: പയ്യോളിയിൽ വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് മരിച്ചത് കൂരാച്ചുണ്ട് സ്വദേശി. മേലേ പൂവത്തിൻചോല കല്ലറയ്ക്കൻ റിൻസ് ജോർജ്(30) ആണ് മരിച്ചത്. മേലടി കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ ജോലിക്കിടെയാണ് അപകടം ഇന്ന് രാവിലെ 10.30 തോടെ കൊളാവിപ്പാലത്ത് വീട്ടിലേയ്ക്ക് പുതിയ പോസ്റ്റ് സ്ഥാപിക്കുന്ന തിനിടയിലാണ് സംഭവം.
വൈദ്യുത കണക്ഷനായി പോസ്റ്റിന് മുകളിൽ നിന്നും ലൈൻ വലിക്കുന്നതിനിടെ വൈദ്യുത ലൈനിൽ കൈതട്ടി ഷോക്ക് ഏൽക്കുകയായിരുന്നു. ഷോക്കേറ്റ് വിറയ്ക്കുന്നത് കണ്ട നാട്ടുകാരും കെ.എസ്.ഇ.ബി അധികൃതരും ഉടനെ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Post a Comment

Previous Post Next Post