Trending

വഖഫ് ഭേതഗതി ബില്ല് രാജ്യത്തെ മതേതരത്വം തകർക്കും.വി.എം ഉമ്മർ മാസ്റ്റർ





വഖഫ് ഭേതഗതി ബില്ല് രാജ്യത്തെ മതേതരത്വം തകർക്കുന്നതും ജനങ്ങളെ ഭിന്നിപ്പിക്കുന്നതും ഭരണഘടന വിരുദ്ധമാണെന്നും കേന്ദ്ര സർക്കാർ ബില്ലിൽ നിന്നും പിൻമാറണമെന്നും ഉമ്മർ മാസ്റ്റർ പറഞ്ഞു. താമരശ്ശേരി പഞ്ചായത്ത് യു.ഡി എഫ് കമ്മറ്റി യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യു.ഡി എഫ് ചെയർമാൻ പി.ടി.മുഹമ്മദ് ബാപ്പു അധ്യക്ഷത വഹിച്ചു. എ.അരവിന്ദൻ,പി.സി ഹബീബ് തമ്പി ,സൈനുൽ ആബിദീൻ തങ്ങൾ, പി.ഗിരീഷ് കുമാർ, പി.എസ് മുഹമ്മദലി, നവാസ് ഈർപ്പോണ, എൻ പി.മുഹമ്മദലി മാസ്റ്റർ, പി.പി.അബ്ദുൽ ഗഫൂർ, എ.പി ഉസ്സയിൻ,ജോൺസൺ ചക്കാട്ടിൽ, സി മുഹ്സിൻ, ജോയ് നെല്ലിക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.
ഏപ്രിൽ നാലിന് താമരശ്ശേരിയിൽ നടക്കുന്ന രാപ്പകൽ സമരം ഡോ:എം.കെ.മുനീർ എംഎൽഎ ഉൽഘാടനം ചെയ്യും. സമാപന ഉൽഘാടനം ഡിസിസി പ്രസിഡണ്ട് അഡ്വ.പ്രവീൺ കുമാർ ഉൽഘാടനം ചെയ്യും.

Post a Comment

Previous Post Next Post