താമരശ്ശേരി കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോ ഹരിത പുര സ്കാര നിറവിൽ. സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവ കേരള ജനകീയ ക്യാംപെയ്ൻ പദ്ധതിയുടെ വിജയത്തോടെയാണ് ഹരിത കേരളം മിഷൻ എ ഗ്രേഡോടെ താമരശ്ശേരി
കെഎസ്ആർടിസി ഡിപ്പോയെ ഹരിത സ്‌ഥാപനമായി പ്രഖ്യാപിച്ചത്. ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് ശുചിത്വ സംഭരണ-മാലിന്യ സംസ്കരണം, ജല സുരക്ഷ, ഊർജ സംരക്ഷണം, ജൈവ വൈവിധ്യം എന്നീ മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ പദ്ധതി
യിലൂടെയാണ് ഈ അവാർഡ് നേടിയത്.
ജീവനക്കാർക്ക് ബോധവൽക്കരണം, സൗന്ദര്യ വൽക്കരണം, ജൈവ, അജൈവ മാലിന്യ സംസ്കരണം എന്നിവയിലുടെയാണ് ഈ നേട്ടം കൈ വരിച്ചതന്ന് എടിഒ കെ.സുമേഷ് പറഞ്ഞു.