താമരശ്ശേരി: വെസ്റ്റ് കൈതപ്പൊയിൽ കണ്ണപ്പൻക്കുണ്ട് റോഡിൽ രാത്രി 11.40 ഓടെയായിരുന്നു സംഭവം.
ചുരം നാലാം വളവിൽ നിന്നുള്ള ബദൽ റോഡ് വഴി വെസ്റ്റ് പുതുപ്പാടിയിലേക്ക് വരികയായിരുന്ന ബൈക്കുയാത്രക്കാരും ഇതേ റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന വെസ്റ്റ് കൈതപ്പൊയിൽ സ്വദേശിയും തമ്മിലാണ് സംഘർഷമുണ്ടായത്.
കാർ ബൈക്കിനോട് അടുത്തു പോയി എന്നു പറഞ്ഞ് കാറിൻ്റെ ഡോർ തുറന്ന് ഷൈജലിനെ മർദ്ദിക്കുകയും തുടർന്നുണ്ടായ തർക്കവുമാണ് സംഘർഷങ്ങൾക്ക് തുടക്കം. ബൈക്കിനോട് കാർ അടുപ്പിച്ചു എന്ന് പറഞ്ഞു ബൈക്ക് യാത്രികരാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
വെസ്റ്റ് കൈതപ്പൊയിലിന് സമീപം വെച്ചാണ് സംഭവം.
വെസ്റ്റ് കൈതപ്പൊയിൽ സ്വദേശി ഷൈജലാണ് കാറിൽ ഉണ്ടായിരുന്നു. സംഭവം,ഷൈജലിനെ മർദ്ദിച്ചത് അറിഞ്ഞ് കൂടുതൽ ആളുകൾ സ്ഥലത്തെത്തുകയും ബൈക്കുയാത്രക്കാരനുമായി വാക്കേറ്റം ഉണ്ടാവുകയും സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു., തുടന്നാണ് ബൈക്ക് അടിച്ചു തകർത്തത്,
സംഭവം അറിഞ്ഞ് ആദ്യം അടിവരത്തു നിന്നും പോലീസിസ്ഥലത്തെത്തി, പിന്നീട് താമരശ്ശേരിയിൽ നിന്നും കൂടുതൽ പോലീസെത്തുകയായിരുന്നു, സ്ഥലത്തെത്തിയ പോലീസ് കൂട്ടം കൂടിയവരെ വിരട്ടി ഓടിക്കുന്നതിനിടയിൽ ഷൈജലിനും അടിയേറ്റു, ഇതു ചോദ്യം ചെയതതിനെ തുടർന്നാണ് പോലീസുമായി വാക്കേറ്റമുണ്ടായത്.
തർക്കം മൂർച്ചിച്ച് ഒടുക്കം പോലീസിനു നേരെയും കയ്യേറ്റവുമുണ്ടായി.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കേസുകൾ താമരശ്ശേരി പോലീസ് റജിസ്റ്റർ ചെയ്തു.
ബൈക്ക് യാത്രികനെ മർദ്ദിക്കുകയും, വാഹനം തകർക്കുകയും ചെയ്ത സംഭവത്തിൽ കൊടുവള്ളി ആവിലോറ സ്വദേശി ഹബീബ് റഹ്മാൻ്റെ പരാതിയിൽ ഷൈജലും കണ്ടാൽ അറിയുന മറ്റ് അഞ്ചു പേർക്കുമെതിരെ പോലീസ് കേസെടുത്തു.
സ്ഥലത്തെത്തിയ താമരശ്ശേരി എസ് ഐ ജയന്തിനെയും സംഘത്തെയും കയ്യേറ്റം ചെയ്യുകയും കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തുകയും ചൈയ്തു എന്നു കാണിച്ച് ഏഴു പേർക്കെതിരെ പോലീസ് കേസെടുത്തു.
ഷൈജൽ, ഷാമിൽ, സ്റ്റാലിൻ വിജയ്, കണ്ടാൽ അറിയുന്ന മറ്റ് 4 പേർക്കും എതിരെയാണ് കേസെടുത്തത്.