കാൽത്തെന്നി കത്തിയ്ക്ക് മുകളിൽ വീണു; കാസർഗോഡ് എട്ട് വയസുകാരന് ദാരുണാന്ത്യം
byWeb Desk•
0
കാസർഗോഡ് വിദ്യാനഗറിൽ എട്ട് വയസുകാരന് ദാരുണാന്ത്യം. പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി കാൽത്തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. വിദ്യാനഗർ പാടിയിൽ ഉമ്മ ചക്ക മുറിക്കുന്നതിനിടെ കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഇന്നലെ രാത്രി ഏഴര മണിയോടെയാണ് അപകടം ഉണ്ടായത്. കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. വിദ്യനഗർ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു