പൊന്നാനി: പൊന്നാനിയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഭർത്താവിന് ഗുരുതര പരിക്കേറ്റു. തലശ്ശേരി, കൊടിയേരി സ്വദേശി ഏലിയൻ്റെവിടെ നിഖിൽ എന്നവരുടെ ഭാര്യയും, കൊല്ലം സ്വദേശിനിയുമായ സിയ ആണ് മരണപ്പെട്ടത്. പൊന്നാനി- കുറ്റിപ്പുറം ഹൈവേയിൽ നരിപ്പറമ്പ് പന്തേപാലത്ത് വെച്ച് ഇന്ന് പുലർച്ചയോടെയാണ് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം ഉണ്ടായത്.
അപകടത്തിൽപ്പെട്ട ഇവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തുടർന്ന് ഇരുവരെയും 108 ആംബുലൻസിൽ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സിയയുടെ ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ് നിഖിലിനെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ കാറിലുണ്ടായിരുന്ന ഒന്നരവയസായ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു..