Trending

പതങ്കയത്ത് മുങ്ങി മരിച്ച യുവാവിൻ്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.





കോടഞ്ചേരി:നാരങ്ങാത്തോട് പതങ്കയത്ത് ഇന്ന് ഉച്ചക്ക് മൂന്നു മണിയോടെ കയത്തിൽ മുങ്ങി മരിച്ച കടലുണ്ടി ആനങ്ങാടി സ്വദേശി റഹീസ് ഷഹസാദ് (20) ൻ്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



 വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശി തൂലിക്കൽ  റഹീസ്  ഷഹസാദ് (20) ആണ് മരണപ്പെട്ടത്.

റഹീസ് അടക്കം പത്തംഗ സംഘമാണ് ഇവിടേക്ക് അഞ്ചു ബൈക്കുകളിലായി എത്തിയത്.

യുവാവ് വെള്ളത്തിൽ മുങ്ങിയത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്നു മാധ്യമ പ്രവർത്തകൻ റഫീഖ് തോട്ടുമുക്കവും, റഹീസിന് ഒപ്പമുണ്ടായിരുന്നവരും, സ്ഥലത്തുണ്ടായിരുന്നവരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.


 ഉടൻ തന്നെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..


Post a Comment

Previous Post Next Post