Trending

പ്രിയങ്ക ഗാന്ധി വന്നപ്പോൾ മാറ്റിനിർത്തി; കോഴിക്കോട് ഡിസിസി ഓഫീസ് മുറ്റത്ത് തമ്മിൽ തല്ലി കോൺഗ്രസ് പ്രവർത്തകർ


കോഴിക്കോട് ഡിസിസി ഓഫീസിനു മുന്നിൽ തമ്മിൽ തല്ലി കോൺഗ്രസ് പ്രവർത്തകർ. വയനാട് എംപി പ്രിയങ്കാ ഗാന്ധി പോയതിനു പിന്നാലെ ആയിരുന്നു കോഴിക്കോട് കോൺഗ്രസ് ഓഫിസ് മുറ്റത്ത് പ്രവർത്തകർ തമ്മിൽ വാക്കേറ്റം നടന്നത്. പ്രിയങ്കാ ഗാന്ധിയുടെ സന്ദർശന സമയത്ത് ചിലരെ മാറ്റി നിർത്തിയെന്നു പറഞ്ഞ് ആയിരുന്നു തർക്കം. ഒടുവിൽ മുതിർന്ന നേതാക്കൾ ഇടപെട്ടാണ് ശാന്തമാക്കിയത്.

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായിട്ടാണ് പ്രിയങ്ക ഗാന്ധി എംപി വയനാട്ടിലെത്തിയത്. മെയ് മൂന്നിന് രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പ്രിയങ്ക ഗാന്ധി റോഡ് മാര്‍ഗമാണ് വയനാട്ടില്‍ എത്തിയത്.

Post a Comment

Previous Post Next Post