Trending

പട്ടികയും സാരിയും പുതപ്പും കൊണ്ടൊരു കുട്ടി ‘സൂപ്പർ മാർക്കറ്റ്’; ഓടിയെത്തി ഉദ്ഘാടനം ചെയ്ത് ലിന്റോ ജോസഫ് എംഎൽഎ


വേനലവധി ആഘോഷമാക്കാൻ കുട്ടികൾ പലതും ചെയ്യാറുണ്ട്. അങ്ങനെയൊന്ന് കല്ലുരുട്ടിയിലെ കുട്ടികൾ ചേർന്നും തുടങ്ങി, എന്താണെന്നല്ലേ ? ഒരു ചെറിയ “സൂപ്പർ മാർക്കറ്റ്”. പട്ടികയും, സാരിയും, പുതപ്പും ഒക്കെ ഉപയോഗിച്ച് പണിയൊക്കെ തീർത്തു. മിഠായികളും, പലഹാരങ്ങളും ഒക്കെ വാങ്ങി. ഉദ്ഘാടനം അത്യാവശ്യം അടിപൊളിയായി നടത്തിയാൽ മാത്രമല്ലെ നാലാള് അറിയൂ, കച്ചവടം കിട്ടൂ. ആര് ഉദ്ഘാടനം ചെയ്യും എന്ന് ആലോചിച്ചപ്പോഴാണ്, “ഏറ്റവും എളുപ്പത്തിൽ” കിട്ടാവുന്ന ഒരു സെലിബ്രിറ്റി ഉണ്ടല്ലോ നമുക്ക് എന്ന് ഓർമ്മ വന്നത്. പിന്നെ ഒന്നും നോക്കിയില്ല. വായനശാലക്കാരും മക്കളും ഇരുന്ന് എംഎൽഎയെ ഒരു വിളി. “ലിന്റോ ചേട്ടായിയെ ഞങ്ങൾ ഒരു പുതിയ കട തുടങ്ങീണ്ട്, ഉദ്ഘാടനം ചെയ്യാൻ ങ്ങൾ വരോ?” എന്ന്. “ഇപ്പൊ ഞാൻ തിരുവനന്തപുരത്താണ്. മറ്റന്നാൾ ഞാൻ എത്തും രാവിലെ തന്നെ ഉദ്ഘാടനവും ചെയ്ത് തരും. പോരെ?”


അങ്ങനെ അവരുടെ കുട്ടി സംരംഭം അവർ എല്ലാവരും ചേർന്ന് ഡെക്കറേറ്റ് ചെയ്തു. രാവിലെ ചുറ്റുവട്ടത്തുള്ള വീടൊക്കെ കയറി ഉദ്ഘാടനത്തിനു ക്ഷണിച്ചു. “ലിന്റോ ചേട്ടായി വരും” ക്ഷണിക്കുന്നവരോടുള്ള ഡയലോഗിൽ അതാണ്‌ മെയിൻ പോയിന്റ്. അങ്ങനെ പറഞ്ഞതുപോലെ തന്നെ രാവിലെ എംഎൽഎ വന്നു. എല്ലാവരും ചേർന്ന് സ്വീകരിച്ചു. ഉദ്ഘാടനം ചെയ്തു. എക്കാലത്തേക്കും ഓർത്തിരിക്കാനും, അവധിയൊക്കെ കഴിഞ്ഞു സ്കൂളിൽ പോകുമ്പോൾ ഗമയോടെ പറയാനും, നാട്ടിൽ എംഎൽഎയുടെ സ്വന്തം ആളുകളാവാനും അവർക്കൊരു മുഹൂർത്തം സമ്മാനിച്ച്, ആദ്യ വിൽപ്പനയും നടത്തി എംഎൽഎ മടങ്ങി

ഫോണിലേക്കും, ഗെയിമുകളിലേക്കും, സോഷ്യൽ മീഡിയയിലേക്കും ചുരുങ്ങി ചുരുങ്ങി ചെറുതാവുമായിരുന്ന കുട്ടികൾ, ആരുടേയും നിർദ്ദേശമില്ലാതെ, ഉപദേശങ്ങൾ ഇല്ലാതെ മനുഷ്യരുടെ ഇടയിൽ നിൽക്കാൻ തീരുമാനിച്ചപ്പോൾ, വേനൽ അവധിയിലെ പുതിയ സന്തോഷങ്ങൾ കണ്ടെത്താൻ ശ്രമിച്ചപ്പോൾ, കൂടെ നിന്ന എം.എൽ.എ ക്ക് ഒരു നാടൊന്നാകെ നന്ദി അറിയിച്ചു.

Post a Comment

Previous Post Next Post