പുതുപ്പാടി:
ഈങ്ങാപ്പുഴ അലിവ് ഡയാലിസിസ് സെന്ററിന്റെയും, കോഴിക്കോട് കേന്ദ്ര മായി പ്രവർത്തിക്കുന്ന ഗിഫ്റ്റ് ഓഫ് ഹാർട്ട് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ എം വി ആർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഒടുങ്ങാക്കാട് മഖാം പാർക്കിങ് ഗ്രൗണ്ടിൽ വെച്ച് നടത്തിയ ക്യാമ്പ് പുതുപ്പാടി മെഡിക്കൽ ഓഫീസർ ഡോക്ടർ ജമാൽ ഉദ്ഘാടനം ചെയ്തു.
ചാരിറ്റി ചെയർമാൻ ടി പി അബ്ദുൽ മജീദ് ഹാജി ആദ്യക്ഷത വഹിച്ചു.
പി എ മൊയ്‌തീൻകുട്ടി ഹാജി, ടി എം അബ്ദുൽ സലാം, ഒ കെ അബ്ദുൽ സത്താർ, എ കെ സുൽഫിക്കർ, നാസർ ഗസാലി, പി കെ ഫൈസൽ, ശ്രീജിത്ത് അയ്യിൽ, ഷംനാദ് വി കെ എന്നിവർ ആശംസകൾ അർപ്പിച്ചു.
ക്യാമ്പിൽ നിരവധിയാളുകൾ പങ്കെടുക്കുകയും രക്തം ദാനം ചെയ്തവർക്കെല്ലാം സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
അലിവ് ചാരിറ്റികൺവീനർ പി മുഹമ്മദ് മുസ്തഫ സ്വാഗതവും, സൻഫീർഹാപ്പി നന്ദിയും പറഞ്ഞു.