താമരശ്ശേരി: താമരശ്ശേരി പട്ടണത്തിൽ ചിക്കന് ഓരോ കടകളിലും വ്യത്യസ്ത വില, മിനി ബൈപ്പാസ് റോഡിലെ വിജിൽ, എസ്. കെ ചിക്കൻ, പഴയ സ്റ്റാൻ്റിന് സമീപം മജ്ജുചിക്കൻ എന്നിവിടങ്ങളിൽ ഇന്ന് 151 രൂപയാണ് കോഴി ഇറച്ചിയുടെ വില, എന്നാൽ യുപി സ്കൂളിന് മുൻവശം സദ്ദാം ചിക്കൻ സ്റ്റാളിൽ 170 രൂപയും, ചുങ്കം സിറ്റി മാർക്കറ്റിലെ കടയിൽ 160 രൂപയുമാണ് ഒരു കിലോ ചിക്കൻ്റെ.
മുൻകാലങ്ങളിൽ സമീപ പ്രദേശങ്ങളെ താരതമ്യം ചെയ്യുമ്പോൾ വില കൂടുതലായിരുന്നു, എന്നാൽ ബൈപ്പാസ് റോഡിൽ വിജിൽ ചിക്കൻ സ്റ്റാൾ വന്നതോട് കൂടി അതാത് ദിവസങ്ങളിൽ രാവിലെ ആ ദിവസത്തെ വില പരസ്യപ്പെടുത്താൻ തുടങ്ങി.ഇതോടെ തൊട്ടടുത്ത കടക്കാരും അതേ വിലക്ക് വ്യാപാരം നടത്തി.എന്നാൽ ചുങ്കം, കാരാടി ,തുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോഴും 10 മുതൽ 20 രൂപ വരെ കിലോക്ക് മുകളിൽ വില കൂടുതലാണ്.