Trending

മത്സ്യത്തൊഴിലാളി പുഴയിൽ വീണ് മുങ്ങി മരിച്ചു



ബേപ്പൂർ പോർട്ടിൽ നിർത്തിയിട്ട ബോട്ടിൽ നിന്നും മത്സ്യത്തൊഴിലാളി കാൽവഴുതി പുഴയിൽ വീണ് മുങ്ങി മരിച്ചു.
തമിഴ്നാട് തൂത്തുക്കുടി സ്വദേശി സെൽവം (48 )ആണ് മരിച്ചത്.ഇന്ന് പുലർച്ചയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞ് മീഞ്ചന്ത ഫയർ യൂണിറ്റ് സ്ഥലത്തെത്തി സ്കൂബാ ടീം നടത്തിയ പരിശോധനയിൽ 35 അടി താഴ്ചയിൽ നിന്നും മൃതദേഹം ചെളിയിൽ പൂണ്ട് കിടക്കുന്ന നിലയിൽ കണ്ടെത്തി.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post