ജിവിഎച്ച്എസ്എസ് താമരശ്ശേരി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിന്റെ ബ്രോഷർ പ്രിൻസിപ്പൽ ശ്രീമതി മഞ്ജുള യു.ബി കായിക വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹ്മാന് നൽകി പ്രകാശനം ചെയ്തു.
പരിപാടിയിൽ ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ മെഹ്റലി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബഷീർ, താമരശ്ശേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐയൂബ്, പിടിഎ പ്രസിഡന്റ് വിനോദ്, വൈസ് പ്രസിഡന്റ് അഷ്‌റഫ് കൊരങ്ങാട്, അധ്യാപകർ ഫിനോസ്, സുബീഷ് എന്നിവർ സന്നിഹിതരായിരുന്നു.
സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ ഗ്രാഫിക്സ് ഡിസൈനർ മൊബൈൽ ഫോൺ ഹാർഡ്‌വെയർ റിപ്പർ കോഴ്സും ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി: മെയ് 15.അപേക്ഷ ഫോം ഹയർ സെക്കന്ററി ഓഫീസിൽ ലഭ്യമാണ്