Trending

ഷഹബാസ് വധം: കുറ്റാരോപിതരുടെ SSLC പരീക്ഷഫലം തടഞ്ഞു





താമരശ്ശേരി: താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ 6 വിദ്യാർത്ഥികളുടെ SSLC പരീക്ഷ ഫലം തടഞ്ഞുവെച്ചു.

99.5 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. 61,441 വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ ഫുള്‍ എ പ്ലസ് നേടിയത്. ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് നേടിയ ജില്ല മലപ്പുറമാണ്. ഏറ്റവും കൂടുതല്‍ വിജയ ശതമാനം കണ്ണൂര്‍ ജില്ലയിലാണ്. ഏറ്റവും കുറവ് വിജയശതമാനം തിരുവനന്തപുരം ജില്ലയിലാണ്. പരീക്ഷ എഴുതിയതില്‍ 4,24,583 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. 2,331 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയമുണ്ടായി. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നടത്തിയ വാർത്താസമ്മേളനത്തിലാണ് എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചത്.

അതേസമയം, 99.5 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. 61,449 പേര്‍ എല്ലാ വിഷയത്തിനും A+ നേടി. വിജയശതമാനം കൂടുതല്‍ കണ്ണൂര്‍ ജില്ലയിലാണ്. ഏറ്റവും കുറവ് – തിരുവനന്തപുരം ജില്ലയും. ഏറ്റവും കൂടുതല്‍ A+ നേടിയ ജില്ല മലപ്പുറം.4115 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടി. കഴിഞ്ഞ വര്‍ഷം 4934 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.


72 ക്യാബുകളിലായിട്ടാണ് മൂല്യ നിര്‍ണ്ണയം നടത്തിയത്. 9851 അധ്യാപകര്‍ മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുത്തു. വൈകീട്ട് നാല് മണി മുതലായിരിക്കും വെബ്‌സൈറ്റുകളില്‍ ഫലം പ്രസിദ്ധീകരിക്കുക. ഡിജി ലോക്കറിലും ഫലം പ്രസിദ്ധീകരിക്കും. പുനര്‍മൂല്യ നിര്‍ണ്ണയത്തിനു മെയ് 12 മുതല്‍ 17 വരെ അപേക്ഷ നല്‍കാം.സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ 5 വരെയാണ്.

Post a Comment

Previous Post Next Post