കൊടുവള്ളി ബി ആർ സിയുടെ കീഴിൽ വരുന്ന സ്കിൽ ഡെവലപ്മെന്റ് സെന്റർ താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി ഉദ്ഘാടനം ചെയ്തു . പി ടി എ വൈസ് പ്രസിഡന്റ് അഷ്‌റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രിൻസിപ്പൽ മഞ്ജുള യു ബി സ്വാഗതം ആശംസിച്ചു.
കൊടുവള്ളി ബിപിസി വി എം മെഹറലി പദ്ധതി വിശദീകരണം നടത്തി. SMC ചെയർമാൻ യൂസഫ്, ബി ആർ സി ട്രെയിനർ അബ്ദുൽ അഷറഫ് കെ സി , ഇന്ദിര കെ കെ ട്രെയിനർ മൊബൈൽ ഫോൺ ഹാർഡ്‌വെയർ ടെക്നീഷ്യൻ,എന്നിവർ ആശംസകൾ അർപ്പിച്ചു. SDC കോ ഓർഡിനേറ്റർ അനുജിത്ത് ഒ ചടങ്ങിന് നന്ദി പറഞ്ഞു.