Trending

വിദ്യാർത്ഥികളെ കയറ്റാൻ തായ്യാറാവാത്ത സ്വകാര്യ ബസ്സുകൾ നിരത്തിൽ ഇറങ്ങാൻ അനുവദിക്കില്ല. എം എസ്‌ എഫ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി





താമരശ്ശേരി : വിദ്യാർത്ഥികളെ കയറ്റാത്ത സ്വകാര്യ ബസ്സുകൾ നിരത്തിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് എം എസ് ഫ്. 

വിദ്യാർത്ഥിക്ക് കൺഷസൻ നൽകാൻ തയ്യാറാവാത്തത് ചോദ്യം ചെയ്തതിനെ തുടർന്ന്
താമരശ്ശേരിയിൽ നിന്നും വാവാടിലേക്ക് പോകുമ്പോൾ -ഓമശ്ശേരി - താമരശ്ശേരി - കൊടുവള്ളി റൂട്ടിൽ ഓടുന്ന അസാറോ എന്ന ബസ്സിലെ കണ്ടക്ടറുടെ ക്രൂരമായ മർദ്ദനത്തിൽ കൂടത്തായി സെന്റ് മേരീസ്‌ ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥി അനശ്വർ സുനിലിന് ക്രൂരമായി കണ്ണിനും നെറ്റിക്കും പരിക്കേറ്റിരുന്നു

 ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്  msf കൊടുവള്ളി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

ഇന്നലെ താമരശ്ശേരിയിൽ നടന്ന സംഭവം ഏറെ പ്രയാസം നിറഞ്ഞതും വേദനാജനകവുo ആണ് .

കൺസഷൻ പാസ് കയ്യിൽ ഉണ്ടായിട്ടും വിദ്യാർത്ഥിയെ ബസ്സിൽ യാത്ര ചെയ്യാൻ അനുവദിക്കാതിരിക്കുകയും വിദ്യാർത്ഥിയെ അതി ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവം ഏറെ പ്രയാസം നിറഞ്ഞതാണ് .


ഈ അടുത്ത കാലത്തായി ഇത്തരം സംഭവങ്ങൾ ബസ്സ് ജീവനക്കാരുടെ ഭാഗത്തു നിന്നും നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുന്നു .

കൺസഷൻ പാസ് ആരുടേയും ഔദാര്യമല്ല വിദ്യാർത്ഥികളുടെ അവകാശമാണ്,  ഇത്തരം ജീവനക്കാരുടെ കണ്ടക്ടർ ലൈസെൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദ് ചെയ്യണമെന്ന് msf കൊടുവള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു .

 വിദ്യാർത്ഥികളെ കയറ്റാൻ തയ്യാറാവാത്ത സ്വകാര്യ ബസ്സുകൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി നിരത്തിലുണ്ടാവുമെന്ന് മണ്ഡലം കമ്മിറ്റി പറഞ്ഞു.


മർദ്ദനത്തിൽ പരിക്ക് പറ്റിയ വിദ്യാർത്ഥിയുടെ  വീട്ടിൽ msf നേതാക്കൾ എല്ലാവിധ പിന്തുണയും ഉറപ്പ് നല്കുകയും ചെയ്തു .

കൂടാതെ മണ്ഡലം കമ്മിറ്റി താമരശ്ശേരി dysp യെ നേരിൽ കണ്ടു ഇന്നലെ നടന്ന സംഭവത്തിൽ നിയമ നടപടികൾ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു .

msf സംസ്ഥാന വിംഗ് കൺവീനർ ജീലാനി കൂടത്തായി, ജില്ലാ സെക്രട്ടറി റാഷിദ്‌ കാരക്കാട്, റാഷിദ്‌ സബാൻ,മണ്ഡലം പ്രസിഡന്റ്‌ മിസ്ബാഹ് കൈവേലിക്കടവ്,
ജനറൽ സെക്രട്ടറി തസ്‌ലിം തച്ചപൊയിൽ, ട്രഷറർ സിനാൻ പാലായി, സീനിയർ വൈസ് പ്രസിഡന്റ്‌ ഷാഹിദ് അമ്പലക്കണ്ടി, ഷാഫി കൊടുവള്ളി, ജവാദ് കോരങ്ങാട് തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Previous Post Next Post