Trending

താമരശ്ശേരിയിലെയും, ചുങ്കത്തെയും ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് ശാശ്വത പരിഹാരം കാണണം. ഓൾഡ് വെഹിക്കിൾ വർക്കേഴ്സ് യൂണിറ്റി താമരശ്ശേരി.










താമരശ്ശേരി:

താമരശ്ശേരിയിലെ പഴയകാല വാഹന ജീവനക്കാരുടെ കൂട്ടായ്മയായ ഓൾഡ് വെഹിക്കിൾ വർക്കേഴ്സ് യൂണിറ്റിയുടെ വാർഷിക ജനറൽ ബോഡിയോഗം  കെ  സെയ്തലവി നഗറിൽ  കൂട്ടായ്മയുടെ പ്രസിഡൻറ് വി കെ കാസിമിന്റെ അധ്യക്ഷതയിൽ നടന്നു. സെക്രട്ടറി കെ കെ കുഞ്ഞുമുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു, നീലഞ്ചേരി സുകുമാരൻ, പി ഉല്ലാസ് കുമാർ,പി സി മോയിൻകുട്ടി,  പി കെ അബ്ദു(ചട്ടി), ടി പ്രേമൻ,പി സുലൈമാൻ പെരുമ്പള്ളി,മജീദ് എം കെ ചമൽ, ബി ആര്‍ ബെജി, സി കെ കാസിം,കെ പി രമേശൻ,രവീന്ദ്രൻ, ടി ടി റഷീദ്, നവാസ് പി പി തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ കെ പി ജയപ്രകാശ് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.
പുതിയ കമ്മറ്റിയുടെ രക്ഷാധികാരികളായി വി കെ കാസിം കാരാടി, പി അഹമ്മദ് കുട്ടി പെരുമ്പള്ളി, നീലഞ്ചേരി സുകുമാരൻ, 
പി കെഅബ്ദു (ചട്ടി)അണ്ടോണ,
കെ സഹദേവൻ ഈർപ്പോണ, കെ കെ. കുഞ്ഞുമുഹമ്മദ് കാരാടി എന്നിവരെയും, 
  പ്രസിഡൻറ്  പി സി മോയിൻകുട്ടി (ബിച്ച്യോൻ) അണ്ടോണ, സെക്രട്ടറി കെ എം രവീന്ദ്രൻ, ഖജാൻജി കെ പി ജയപ്രകാശ.: പ്രസിഡന്റ്  റഷീദ് (അച്ചു) ടി ടി,എൻ പി ലുഖ്മാൻ, ജോ: സെക്രട്ടറി  കെ പി വിനോദ്, മജീദ് എന്നിവരടങ്ങുന്ന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post