Trending

താമരശ്ശേരി താലൂക്ക്‌തല വിജിലൻസ് സമിതി യോഗം താലൂക്ക് സപ്ലൈ ഓഫീസിൽവെച്ച് ചേർന്നു.



താമരശ്ശേരി:
റേഷൻ കാർഡുടമകൾക്ക് അർഹതപ്പെട്ട റേഷൻ വിഹിതം കൃത്യമായ അളവിലും തൂക്കത്തിലും ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം നിരന്തരം പരിശോധിച്ച് ഗുണനിലവാരമുള്ള സാധനങ്ങൾ വിതരണം നടത്തുന്നതിന് നിർദ്ദേശം നൽകിയതായി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. കൂടാതെ നിലവിൽ വകപ്പിൽ നടന്നുവരുന്ന റേഷൻകാർഡ് മസ്റ്ററിംഗ് സംബന്ധിച്ച് മസ്റ്ററിംഗ് 100% ആക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചു വരുന്നതായും മസ്റ്ററിംഗ് പൂർത്തീകരിക്കാൻ സമിതി അംഗങ്ങൾ പൊതുപ്രവർത്തകരുടെ സഹായത്തോടെ സഹകരിക്കണമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അഭ്യർത്തിച്ചു..

ബി.പി.എൽ വിഭാഗത്തിലേക്ക് അർഹരായ കാർഡുടമകളെ ഉൾപ്പെടുത്തുന്നതിനുള്ള ഓൺലൈൻ അപേക്ഷകൾ ജൂൺ 2-ാം തീയ്യതി മുതൽ ആരംഭിച്ചിട്ടുള്ളതായും അവസാന തീയ്യതി നിലവിൽ ജൂൺ 15 വരെയാണെന്നും യോഗത്തിൽ താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച വിജിലൻസ് സമിതി യോഗം മൂന്ന് മാസത്തിലൊരിക്കൽ ചേർന്ന് സമയ ബന്ധിതമായി നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്.

യോഗത്തിൽ താമരശ്ശേരി താലൂക്ക് ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ശ്രീ.സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളായ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഇന്ദിര ഏറാടിയിൽ, പനങ്ങാട് ഗ്രാമപഞ്ചായത്തംഗം റിജു പ്രസാദ് എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സലീം പുല്ലടി,  സുബീഷ്, നൗഷാദ് ചെമ്പ്ര, ബേബി മഞ്ചേരിൽ എന്നിവരും ഉപഭോക്ത്യ സംരക്ഷണ സമിതി അംഗങ്ങളായ  കെ.കെഅബ്‌ദുള്ള, ശ്
 മോളി ജോർജ്ജ് എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സംബന്ധിച്ചു. താലൂക്ക്

സപ്ലൈ ഓഫീസർ  സന്തോഷ്, സി സ്വാഗതവും റേഷനിംഗ് ഇൻസ്പേക്ടർ  നൗഫൽ കെ നന്ദിയും രേഖപ്പെടുത്തി.





Post a Comment

Previous Post Next Post