Trending

താമരശ്ശേരി ചുങ്കത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക്, പ്രിയങ്ക ഗാന്ധിക്ക് വഴി ഒരുക്കിയത് എതിവശത്തുകൂടെ പോകേണ്ട വാഹനങ്ങൾ തടഞ്ഞു നിർത്തി.





താമരശ്ശേരി: താമരശ്ശേരി ചുങ്കത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക്, വാഹനങ്ങൾ കുരുക്കിൽപ്പെട്ട് കിടക്കുന്നത് മണിക്കൂറുകളോളം.വയനാട്ടിൽ നിന്നും നിലമ്പൂരിലേക്ക് പോകുകയായിരുന്ന പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹത്തിന് വഴി ഒരുക്കിയത് വയനാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ചുങ്കം ജംഗ്ഷനിൽ തടഞ്ഞ്.

ഇന്ന് ശനിയും, നാളെയും അവധി ആയതിനാൽ റോഡിൽ വാഹനബാഹുല്യം കൂടുതലാണ്.

വയനാട് ഭാഗത്തേക്കും, കോഴിക്കോട്, മുക്കം, ബാലുശ്ശേരി ഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിരയാണ്.

കുരുക്കിൽപ്പെട്ടുള്ള സമയനഷ്ടം ഒഴിവാക്കാൻ വയനാട് ഭാഗത്തുനിന്നും ബാലുശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ പുല്ലാഞിമേട് നിന്നും കോളിക്കൽ റോഡുവഴി തിരിഞ്ഞും, മുക്കം ഭാഗത്തു നിന്നും വയനാട്ടിലേക്കുള്ള വാഹനങ്ങൾ കോടഞ്ചേരി വഴിയും തിരിഞ്ഞു പോകാവുന്നതാണ്

Post a Comment

Previous Post Next Post