Trending

ഇറാനെ ആക്രമിച്ച് ഇസ്രയേൽ: നിരവധിയിടങ്ങളിൽ യുദ്ധവിമാനങ്ങൾ ബോംബിട്ടതായി റിപ്പോർട്ട്,റെവല്യൂഷണറി ​ഗാർഡ് തലവനെ വധിച്ചു.





ടെഹ്റാൻ: ഇറാനെ ആക്രമിച്ച് ഇസ്രയേൽ. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലാണ് ഇസ്രയേൽ കനത്ത ആക്രമണം നടത്തിയിരിക്കുന്നത്. ഇറാന് നേർക്ക് ആക്രമണം തുടങ്ങിയതായി ഇസ്രയേൽ അറിയിച്ചു. നിരവധിയിടങ്ങളിൽ യുദ്ധ വിമാനങ്ങൾ ബോംബിട്ടതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്.






അതേ സമയം ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തുമെന്ന സൂചനകൾക്കിടെ അമേരിക്ക കടുത്ത ജാഗ്രത നിര്‍ദേശങ്ങള്‍ നൽകിയിരുന്നു. ആക്രമണ സാധ്യതയുടെ പശ്ചാത്തലത്തിൽ ഇറാഖിലെ ചില ജീവനക്കാരെ ഒഴിപ്പിക്കാനും പെൻറഗൺ അനുമതി നൽകിയിരുന്നു. മിഡിൽ ഈസ്റ്റിൽ നിന്നും

സൈനിക കുടുംബാംഗങ്ങൾക്ക് പിന്മാറാനുള്ള അനുമതിയും പെന്റഗൺ നൽകി. മേഖലയിലുടനീളം സൈനിക സംഘർഷ സാധ്യത ഉയരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കുന്നതെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് വിശദമാക്കിയത്.

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്‍റെ റവല്യൂഷണറി ഗാർഡ് തലവൻ കൊല്ലപ്പെട്ടു. ഹൊസൈൻ സലാമി രക്തസാക്ഷിയായെന്ന് ഇറാനിയൻ ടെലിവിഷൻ പ്രഖ്യാപിച്ചു. രണ്ട് മുതിർന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ടെഹ്റാൻ ഉൾപ്പെടെ 13 ഇടങ്ങളിൽ കനത്ത ആക്രമണം നടത്തി.

Post a Comment

Previous Post Next Post