കൊടുവള്ളി:
കഴിഞ്ഞ മാസം 17ന് കൊടുവള്ളിയിൽ നിന്ന് അനൂസ് റോഷനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു.
കിഴിശ്ശേരി സ്വദേശി
മുഹമ്മദ് ശരീഫ് (42), , അബ്ദുൽ ഹക്കീം (37) വയസ്സ്,പുതിയത്ത് ഹൗസ്, ഒഴുക്കൂർ സ്വദേശി മുനീർ (29) , എന്നിവരെയാണ് താമരശ്ശേരി ഡിവൈഎസ്പി കെ സുഷീർ അറസ്റ്റ് ചെയ്തത്. അബ്ദുൽ മുനീറും അബ്ദുൽ ഹക്കീമും സഹോദരങ്ങളാണ് .KL10 BA 9794 നമ്പർ സിഫ്റ്റ് കാറിലാണ് സംഭവദിവസം തട്ടിക്കൊണ്ടു പോയത് .വ്യാജ നമ്പർ ആണ് വണ്ടിക്ക് ഉപയോഗിച്ചിരുന്നത്. കേസിലെ മുഖ്യപ്രതി മുണ്ടോടൻ ഷബീർ അലിയുടെ സുഹൃത്തുക്കളാണ് മൂന്നുപേരും .മുഹമ്മദ് ഷെരീഫ് കിഴിശ്ശേരിക്കടുത്ത പുറ്റമണ്ണ വാടകയ്ക്ക് എടുത്ത വീട്ടിലേക്കാണ് തട്ടിക്കൊണ്ടുപോയി ഒരു ദിവസം പാർപ്പിച്ചത്. കിഴിശ്ശേരിയിൽ നിന്നും മുഹമ്മദ് ഷെരീഫിന്റെ തന്നെ ഉടമസ്ഥതയിലുള്ള KL 58 C 76 11റിറ്റ്സ് കാറിൽ മാറ്റി കയറ്റിയാണ് വാടക വീട്ടിലേക്ക് കൊണ്ടുപോയത്.പിറ്റേദിവസം മറ്റൊരു കാറിൽ കയറ്റിയാണ് സംഘം അനൂസ് റോഷനെ മൈസൂരിലേക്ക് കൊണ്ടുപോയത്. സംഭവത്തിനുശേഷം ഒളിവിൽ പോയ മൂന്നു പേരെയും കിഴിശ്ശേരി കൊണ്ടോട്ടിയിൽ നിന്നും പ്രത്യേകസംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു .മൂന്ന് പേരെയും താമരശ്ശേരി ജെ എഫ് സി എം കോടതി റിമാൻഡ് ചെയ്തു.