താമരശ്ശേരി: കോളേജ് ഓഫ് അപ്ലൈഡ് സയൻസ് താമരശ്ശേരിക്ക് എംഎൽഎ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച കോളേജ് കവാടത്തിന്റെയും എൻഎസ്എസ് റൂമിന്റെയും പ്രവൃത്തി ഉദ്ഘാടനം കൊടുവള്ളി എംഎൽഎ ഡോക്ടർ എം കെ മുനീർ നിർവഹിച്ചു ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ രാധിക കെ എം സ്വാഗതവും, ശ്രീ അയ്യൂബ് ഖാൻ (ചെയർമാൻ വികസന കാര്യം ഗ്രാമപഞ്ചായത്ത്) അധ്യക്ഷ സ്ഥാനവും അലങ്കരിച്ചു. ശ്രീമതി റംസീന, നരിക്കുനി., അൻഷാദ് മലയിൽ (അലുമിനി ട്രഷറർ)സമദ് കോരങ്ങാട്, ഹബീബ് കോരങ്ങാട്, നൗഷാദ് (പിടിഎ )ജലീൽ, ഉബൈദ (പിഡബ്ല്യുഡി )ഡാനിഷ് (ചെയർമാൻ )ദീപ (പിഡബ്ല്യുഡി) സുമി വർഗീസ് (പിടിഎ) എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ശ്രീ വിനോദ് കുമാർ നന്ദി അർപ്പിച്ചു. കോളേജിന്റെ വികസനത്തിനായി എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയും എ. ഐ. കമ്പ്യൂട്ടർ ലാബിനായി 15 ലക്ഷം രൂപയും അനുവദിച്ചു നൽകാമെന്ന് പ്രസ്തുത ചടങ്ങിൽ എംഎൽഎ വാഗ്ദാനം നൽകി.
കോളേജ് കവാടത്തിന്റെയും എൻഎസ്എസ് റൂമിന്റെയും പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു
byWeb Desk
•
0