Trending

പിഴ ചുമത്തിയ ജാള്യത മറക്കാൻ വിദ്യാത്ഥിനിക്കെതിരെ അപവാദ പ്രചരണം, ജീവനക്കാർക്കെതിരെ നടപടി എടുക്കണമെന്ന് പിതാവ്.





താമരശ്ശേരി: താമരശ്ശേരി പുതിയ ബസ് സ്റ്റാൻ്റിൽ നിന്നും ചുങ്കം പഴശ്ശിരാജ സ്കൂൾ സ്റ്റോപ്പിലേക്ക് A one എന്ന ബസ്സിൽ കയറിയ വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ ഇറക്കാതെ കുടുക്കിൽ ഉമ്മരത്ത് ഇറക്കിയ സംഭവത്തിൽ പോലീസ് പിഴ ചുമത്തിയതിൻ്റെ ജാള്യത മറക്കാൻ വിദ്യാർത്ഥിക്കെതിരെ ജീവനക്കാരുടെ അപവാദ പ്രചരണം.

വിദ്യാർത്ഥിനി സ്റ്റോപ്പിൽ നിർത്താൻ ആവശ്യപ്പെട്ടില്ലായെന്നും, ഫോണിൽ കളിച്ച് ഇരിക്കുകയായിരുന്നെന്നും, തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങാൻ തയ്യാറായില്ല എന്നുമായിരുന്നു പ്രചരണം, ബസ്സിന് പുറത്തെ CCtv ദൃശ്യവും പ്രചരിപ്പിച്ചിരുന്നു.

എന്നാൽ പഴശ്ശി രാജ സ്കൂൾ സ്റ്റോപ്പ് എത്തുന്നതിന് മുമ്പ് തന്നെ ക്ലീനറുടെ അടുത്ത് വിവരം പറഞ്ഞിരുന്നതായും എന്നാൽ ബെല്ലടിക്കാൻ തയ്യാറാവാതിരുന്ന അദ്ദേഹം തൊട്ടടുത്ത വെഴുപ്പൂർ സ്റ്റോപ്പിൽ നിർത്തിയപ്പോഴും ഡോർ തുറന്നു നൽകിയില്ലെന്നും പിന്നീട് 'ഓർക്കിഡ് ഓഡിറ്റോറിയത്തിന് സമീപമാണ് ഇറക്കിവിട്ടതെന്നും വിദ്യാർത്ഥിനി പറഞ്ഞു. ബസ്സിനുള്ളിൽ നടന്ന കാര്യങ്ങളെല്ലാം ബസ്സിനകത്തെ CC tv പരിശോധിച്ചാൽ വ്യക്തമാവുമെന്നും, പോലീസ് ഇത് പരിശോധിച്ച് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. താമരശ്ശേരി ഗവ ഹയർ സെക്കൻററി സ്കൂളിലെ +2 വിദ്യാർത്ഥിനിയെ നിലമ്പൂർ താമരശ്ശേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന AOne ബസ് കഴിഞ്ഞ ദിവസമാണ് സ്റ്റോപ്പിൽ ഇറക്കാതെ കുടുക്കിൽ ഉമ്മരത്ത് ഇറക്കിവിട്ടത്.

Post a Comment

Previous Post Next Post