വീട്ടിലിരുന്ന് ജോലി ചെയ്ത് പണം സംബാദിക്കാം എന്ന് പരസ്യം ചെയ്ത് യുവാവിൻ്റെ കൈയിൽ നിന്നും 23 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ എസ്‌റ്റേറ്റ് മുക്ക് സ്വദേശി അഹമ്മദ് നിജാദ് (18), കൊടുവള്ളി സ്വദേശി മുഹമ്മദ് ജസീൻ (25) എന്നിവരെ കാക്കൂർ സി ഐ സാജു എബ്രഹാമിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു.ടെലഗ്രാം വഴി വീട്ടിൽ ഇരുന്ന് ഓൺലൈൻ ട്രേഡ് നടത്തി പണം സംബാദിക്കാം എന്ന് വിശ്വസിപ്പിച്ച് പല ഘട്ടങ്ങളായാണ് പണം തട്ടിയത്.
മുടക്കിയ പണവും, ചെയ്ത ജോലിയുടെ വേദനവും ലഭിക്കാതെ വന്നപ്പോഴാണ് പണം നഷ്ടപ്പെട്ട യുവാവ പോലീസിൽ പരാതി നൽകിയത്