ഉളളിയേരി:വീടിന്റെ ഒന്നാം നിലയിലേക്കുള്ള കൈവരിയില്ലാത്ത കോണ്‍ക്രീറ്റ് കോണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് ഉള്ളിയേരി സ്വദേശി മാമ്പൊയില്‍ അസ്മയാണ് (45) മരിച്ചത്.കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.
തൊഴിലുറപ്പ് തൊഴിലാളിയായ അസ്മ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ വീടിന്റ മുകളില്‍ അലക്കിയിട്ടിരുന്ന വസ്ത്രങ്ങളെടുത്ത് കോണിയിറങ്ങുമ്പോൾ കാല്‍ തെന്നി വീഴുകയായിരുന്നു. മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭര്‍ത്താവ് നൊരമ്പാട്ട് കബീര്‍. മക്കള്‍-നൂര്‍ബിന, മുഹമ്മദ്‌നിയാസ്, അമ്‌നാഫാത്തിമ.