താമരശ്ശേരി: പുതുപ്പാടി പഞ്ചായത്തിലെ പെരുമ്പള്ളി ആനപ്പാറപ്പൊയിൽ രാധയുടെ വീടിൻ്റെ പിൻഭാഗമാണ് തകർന്നത്.
രാധയും മൂന്നു മക്കളുമാണ് വീട്ടിൽ താമസം.മൺ കട്ടകൾക്കൊണ്ട് മലമുകളിൽ നിർമ്മിച്ച വീടിൻ്റെ അടുക്കള ഭാഗം തകർന്നതോടെ താമസ യോഗ്യമല്ലാതെയായി.
ഇതേ തുടർന്ന് ഇവർ മകളുടെ വീട്ടിലേക്ക് മാറിയിരിക്കുകയാണ്. അടച്ചുറപ്പുള്ള ഒരു വീടിനായി പലതവണ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയെങ്കിലും ഇതുവരെ പരിഗണിച്ചില്ലെന്ന് മകൻ ദിനേഷൻ പറഞ്ഞു.