താമരശ്ശേരി: താമരശ്ശേരിയിൽ ഇന്നു രാവിലെ എംഡി എം എ യുമായി പിടിയിലായ യുവാവിന് അന്തർ സംസ്ഥാന, അന്താരാഷ്ട്ര ബന്ധം.
കോരങ്ങാട് താമസിക്കുന്ന നടുപുത്തലത്ത് വിഷ്ണുവാണ് 52.45 ഗ്രാം എം ഡി എം എ യുമായി ഇന്നു പുലർച്ചെ പോലീസ് പിടിയിലായത്.
കോഴിക്കോട് ,വയനാട്,ജില്ലകൾ കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയയുടെ മുഖ്യകണ്ണിയാണ് ഇയാൾ എന്ന് പോലീസ് അറിയിച്ചു.
കർണ്ണാടകയി ലെയും,ചെന്നൈ യിലെയും പ്രധാന ലഹരിമാഫിയയുമായും ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.
ഒരു മാസം മുൻപാണ് വിഷ്ണു ഖത്തറിൽ നിന്നും നാട്ടിൽ എത്തിയത് .
ഇടക്കിടെ ഗൾഫിൽ പോയി വരുന്ന ഇയാൾ വിദേശത്തേക്കും ലഹരിമരുന്നുകൾ എത്തിക്കാറുണ്ടെന്നും പോലീസ് പറയുന്നു.
വയനാട്ടിൽ റിസോർട്ടുകൾ വാടകക്ക് എടുത്തും ഇയാൾ ലഹരി കച്ചവടം നടത്താറുണ്ട്.
എന്നാൽ ആദ്യമായാണ് ഇയാൾ പോലീസിൻ്റെ പിടിയിലാവുന്നത്.
കർണ്ണാടക യിലെയും ചെന്നൈ യിലെയും ലഹരി നിർമ്മാണ സംഘങ്ങളുമായി വിഷ്ണുവിന് നേരിട്ടുള്ള ബന്ധമുണ്ടെന്നും പോലീസ് പറയുന്നു.
കോഴിക്കോട്,വയനാട് ജില്ലകളിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനുമാണ് ഇദ്ദേഹം.
യുവാക്കൾക്ക് ലഹരി നൽകി പിന്നീട് വില്പനക്കാരാക്കിയാണ് ഇയാൾ ഇടപാടുകൾ നടത്തിയിരുന്നത്.
പിടികൂടിയ ലഹരിമരുന്നിന് വിപണിയിൽ ഒന്നര ലക്ഷം രൂപ വരും.
കോഴിക്കോട് റൂറൽ എസ് പി. കെ.ഇ. ബൈജു ഐ.പി.എസ് ൻ്റെ നേതൃത്വത്തിലുള്ള റൂറൽ സ്പെഷ്യൽ സ്ക്വാഡും താമരശ്ശേരി പോലീസും ചേർന്ന് പിടികൂടിയത്.
നാർകോട്ടിക്ക് സെൽ ഡി വൈ എസ് പി .പ്രകാശൻ പടന്നയിൽ താമരശ്ശേരി ഡി.വൈ. എസ് .പി .കെ.
, താമരശേരി ഇൻസ്പെക്ടർ എ. സായൂജ് കുമാർ എന്നിവരുടെ നിർദേശപ്രകാരം സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ രജീവ് ബാബു,, സീനിയർ സി.പി.ഒ മാരായ എൻ.എം. ജയരാജൻ , പി.പി. ജിനീഷ്. താമരശ്ശേരി എസ്.ഐ.മാരായ എം.അബ്ദു,, എൻ.കെ. അബ്ദുൽ റഷീദ്,, സീനിയർ സി. പി.ഒ. മാരായ വി.സുധീഷ്, എം.നാൻസിത്, എം. മുജീബ്, ബിബിൻ രാജ്, ഹോം ഗാർഡ് ജയപ്രകാശ്,എന്നിവരടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.
പ്രതിയെ താമരശേരി കോടതി റിമാൻഡ് ചെയ്തു .