മുക്കം : കൊടിയത്തൂർ വില്ലേജ് ഓഫീസറേയും മറ്റു സ്റ്റാഫുകളെയും അക്രമിച്ചു എന്നും അസഭ്യം പറഞ്ഞു എന്നും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്നും ആരോപിച്ച് വില്ലേജ് ഓഫീസർ നൽകിയ പരാതിയിൽ മുക്കം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ തറമ്മൽ സാബിറ കൊടിയത്തൂർ, അനസ് കൊടിയത്തൂർ എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി വെറുതെവിട്ടു. 2019 ൽ പ്രളയ ദുരിദാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഓഫീസ് അവധി ദിവസം പ്രവർത്തിച്ചു കൊണ്ട് സാധനങ്ങൾ മാറ്റാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌തതുമായി ബന്ധപ്പെട്ടാണ് പഞ്ചായത്ത് മെമ്പറായ സാബിറക്കെതിരെയും മറ്റും മുക്കം പോലീസ് കേസെടുത്തത്.
പ്രതികൾക്കുവേണ്ടി അഡ്വക്കറ്റ് അൻവർ സാദിഖ്. വി. കെ കോടതിയിൽ ഹാജരായി.