Trending

വിദ്യാർഥികളായ കുട്ടികളെ പുറത്തുനിർത്തി ജപ്തി ചെയ്ത വീട് ഡിവൈഎഫ്ഐ പ്രവർത്തകരെത്തി പൂട്ട്പൊളിച്ച്





പാലക്കാട്: പാലക്കാട് ജപ്തി ചെയ്ത വീട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ട്‌പൊളിച്ച് തുറന്നു കൊടുത്തു. പാലക്കാട് അയിലൂര്‍ കരിങ്കുളത്താണ് സംഭവം. വായ്പ കുടിശ്ശിക മുടങ്ങിയതിനെ തുടര്‍ന്ന് സ്വകാര്യ ധനകാര്യ സ്ഥാപനം പ്രദേശവാസിയായ സതീഷിന്റെ വീട് ജപ്തി ചെയ്യുകയായിരുന്നു. വിദ്യാര്‍ത്ഥികളായ സതീഷിന്റെ മക്കള്‍ മാത്രമുള്ള സമയത്താണ് ജപ്തി നടപടിയെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ വീടിനു പുറത്തു നില്‍ക്കുന്ന വിവരം അധ്യാപകരും പിടിഎ ഭാരവാഹികളും അറിയിച്ചതോടെ പൂട്ടുപൊളിച്ച് കുടുംബത്തെ അകത്തുകയറ്റുകയായിരുന്നു. ഡിവൈഎഫ്‌ഐ നേതാവായ രാഹുലിന്റെ നേതൃത്വത്തിലായിരുന്നു വീടിന്റെ പൂട്ടുപൊളിച്ച് കുടുംബത്തെ അകത്തുകയറ്റിയത്.


Post a Comment

Previous Post Next Post