കുമളി: 13 വയസുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്‌റ്റില്‍. കുമളി അമരാവതി കാഞ്ഞിരത്തിങ്കല്‍ മനു (31)വിനെയാണ് പോക്‌സോ നിയമപ്രകാരം പോലീസ് അറസ്‌റ്റ് ചെയ്‌തത്. വെള്ളിയാഴ്‌ച രാത്രി 11നായിരുന്നു സംഭവം.
മദ്യലഹരിയിലായിരുന്ന പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തി വാതില്‍ തള്ളിത്തുറന്ന് അകത്തു കയറി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭയന്നു പോയ പെണ്‍കുട്ടി ഇറങ്ങി ഓടി അയല്‍പക്കത്തെ വീട്ടില്‍ കയറി. ഇതോടെ അയല്‍വാസികള്‍ ചേര്‍ന്ന് പ്രതിയെ കീഴടക്കി പോലീസിലേല്‍പ്പിക്കുകയായിരുന്നു. കുമളി പോലീസ് സ്‌ഥലത്തെത്തി പോക്‌സോ നിയമപ്രകാരം മനുവിനെതിരെ കേസ് എടുത്തു. ഇയാള്‍ മുന്‍പും സമാനമായ കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടന്ന് പോലീസ് പറഞ്ഞു.
Tags:
Latest News