കോഴിക്കോട്ടെ പ്രമുഖ വ്യാപാരികൾക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണി കത്ത്.
കത്തെഴുതിയ ഇരുവർ സംഘത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചു.മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന ഇവരുടെ ഓഫീസിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി
മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്കായി പണം നൽകണമെന്നും ഇല്ലെങ്കിൽ ബിസിനസ് തകർക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് വ്യാപാരികൾക്ക് കത്ത് ലഭിച്ചിരിക്കുന്നത്. വയനാട്ടിൽ നിന്നും രജിസ്റ്റേർഡായി അയച്ച കത്ത് കോഴിക്കോട്ടെ വ്യാപാരികൾക്കാണ് ലഭിച്ചത്, കത്തുകൾ അയച്ചവർ കോഴിക്കോട് സ്വദേശികളാണെന്നും ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു, കോഴിക്കോട് നിന്ന് കാർ മാർഗ്ഗം വയനാട്ടിലെത്തിയ ഇരുവർ സംഘം അവിടെ നിന്ന് രജിസ്റ്റർ കത്ത് അയക്കുകയായിരുന്നു, മാവോയിസ്റ്റുകളുടെ പേരിൽ ഇവർ തട്ടിപ്പ് നടത്തുകയായിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇരുവർ സംഘത്തിൽപ്പെട്ട കോഴിക്കോട് പാറോപ്പടി സ്വദേശി ഹബീബ് റഹ്മാൻ്റെ ഓഫീസിൽ ക്രൈംബ്രാഞ്ച് എസ് പി ടി.പി ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തി, ഭീഷണി കത്തിൻ്റെ കൈപ്പടയിൽ ഉള്ള ചില കുറിപ്പുകൾ ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്
Tags:
Latest News