താമരശ്ശേരി: അണ്ടോണ എ.പി പള്ളിയുടെ ഭാഗത്ത് നിന്നും പുലിക്കുന്ന് ഭാഗത്തേക്ക് പോകുന്ന കോൺഗ്രീറ്റ് ചെയ്ത നടപ്പാതയാണ് തകർന്നത്.15 ൽ അധികം വർഷം പഴക്കമുള്ള നടപ്പാതയുടെ അടിയിലെ മണ്ണ് 20 മീറ്ററോളം ദൂരത്തിൽ താഴ്ന പോയതിനെ തുടർന്നാണ് മുകളിലെ കോൺക്രീറ്റ് തകർന്നത്. തോടിനും വയലിനു ഇടയിലൂടെ ഉണ്ടായിരുന്ന വരമ്പാണ് പിന്നീട് കരിങ്കല്ലുകൊണ്ട് ഇരുവശങ്ങളും കെട്ടിപ്പൊക്കി മേലെ കോൺക്രീറ്റ് ചെയ്ത് നടപ്പാതയാക്കിയത്.