സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, വിവാഹിതയും 13 വയസുള്ള പെൺകുട്ടിയുടെ മാതാവുമാണ് 35കാരിയായ വീട്ടമ്മ. ഇവർ ഭർത്താവുമായി അകന്നു കഴിയുന്നതിനിടെയാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയുമായിരുന്നു. ഒരു വർഷം മുമ്പാണ് ഈ വിവാഹം നടന്നത്. നേരത്തെ വിവാഹം കഴിച്ച കാര്യവും, കുട്ടിയുണ്ടെന്ന കാര്യവും ഇവർ പന്തീരാങ്കാവിലെ പുതിയ ഭർത്താവിൽനിന്ന് മറച്ചുവെച്ചു.
എറണാകുളത്തുള്ള സ്വന്തം വീട്ടുകാരെയും അറിയിക്കാതെയായിരുന്നു പുതിയ വിവാഹം. ബ്യൂട്ടീഷ്യനായി ജോലി ചെയ്തിരുന്ന ഇവർ ജോലി സംബന്ധമായി കോഴിക്കോട് ആണെന്ന് മാത്രമാണ് വീട്ടുകാരോട് പറഞ്ഞത്. നാലു ദിവസം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സിസേറിയനിലൂടെയായിരുന്നു ഇവരുടെ രണ്ടാമത്തെ പ്രസവം നടന്നത്. അതിനിടെ യുവതി നേരത്തേ വിവാഹിതയായിരുന്നെന്നും 13 വയസുള്ള പെൺകുട്ടിയുണ്ടെന്നുമുള്ള വിവരം ഭര്‍തൃവീട്ടുകാര്‍ അറിഞ്ഞത്. ഇതോടെയാണ് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഭർത്തൃവീട്ടിൽ ഉപേക്ഷിച്ച് യുവതി കടന്നു കളഞ്ഞത്.
ഇതേ തുടർന്ന് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവിന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ വിവരം അറിഞ്ഞ യുവതി, തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പന്തീരാങ്കാവ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നേരത്തേ ഇവര്‍ രണ്ടു വിവാഹം കഴിച്ചിട്ടുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഒരു മാസം താമസിച്ച ശേഷം രണ്ടാമത്തെ ഭര്‍ത്താവിനെ ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. 14 ദിവസത്തേക്കാണ് യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
Tags:
Latest News