താമരശ്ശേരി: സംസ്ഥാനത്ത് പുതുതായി 9 ഫയർ സ്റ്റേഷനുകൾ ആരംഭിക്കാൻ സർക്കാർ തത്വത്തിൽ തീരുമാനമെടുത്തു.
മലയോര നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമായ താമരശ്ശേരിയിൽ ഒരു ഫയർസ്റ്റേഷൻ എന്ന സ്വപ്നം ഇനിയും അകലെ...
താഴെ പറയുന്ന സ്ഥലങ്ങളിലാണ് പുതിയ ഫയർസ്റ്റേഷനുകൾ ആരംഭിക്കുന്നത്
ഉള്ളൂർ, മാവൂർ, ചീമേനി, പനമരം, വൈത്തിരി, രാജാക്കാട്, ആറൻമുള, പാലോട്, നേര്യമംഗലം
ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിന് കെട്ടിടം / സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് മതിയായ തസ്തികകൾ സൃഷ്ടിച്ച് പ്രവർത്തനം ആരംഭിക്കാവുന്നതാണെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു..
പി ടി എ റഹീം എം.എൽ.എ നിയമ സഭയിൽ ഉന്നയിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി യാണ് ഫയർസ്റ്റേഷനുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച സർക്കാർ തീരുമാനം വ്യക്തമാക്കിയത്.
Tags:
Latest News
