Trending

വെള്ളക്കെട്ടില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.



ബാണാസുര ഡാമിന്റെ റിസര്‍വോയര്‍ ഭാഗത്ത് വെള്ളക്കെട്ടില്‍ കുളിക്കുന്നതിനിടെ ഇന്നലെ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.


തരിയോട് പത്താം മൈല്‍ ബൈബിള്‍ ലാന്റ് പാറയില്‍ പൈലിയുടെയും സുമയുടെയും മകന്‍ ഡെനിന്‍ ജോസ് പോള്‍ (17) ആണ് മരണപ്പെട്ടത്.കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെയാണ് അപകടമെന്നാണ് വിവരം.തുര്‍ക്കി ജീവന്‍ രക്ഷാ സമിതി,പോലീസ് ഫയര്‍ഫോഴ്‌സ്,പിണങ്ങോട് ബ്രെയ്‌വ് എമര്‍ജന്‍സി ടീം,നാട്ടുകാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്. പിണങ്ങോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഡെനിന്‍.സഹോദരന്‍:റെനോ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post