Trending

എകെജി സെന്ററിൽ ദേശീയ പതാക ഉയ‍‍ർത്തി സിപിഎം, വിമർശനങ്ങൾക്ക് വിജയരാഘവന്റെ മറുപടി



തിരുവനന്തപുരം: 75ാം സ്വാതന്ത്ര്യദിനത്തിൽ പതാക ഉയ‍ത്തി സിപിഎം. തിരുവനന്തപുരത്ത എകെജി സെന്ററിൽ പാ‍ർട്ടി സെക്രട്ടറി എ വിജയരാഘവനാണ് പതാക ഉയ‍ർത്തിയത്. സിപിഎമ്മിന്റെ സ്വാതന്ത്ര്യദിനാഘോഷത്തെ വിമർശിച്ച് കോൺ​ഗ്രസ് 

രം​ഗത്തെത്തിയിരുന്നു. പതാക ഉയ‍ർത്തലിന് ശേഷം വിജയരാഘവൻ കെപിസിസി അധ്യക്ഷൻ കെ സുധാകരന് മറുപടി നൽകുകയും ചെയ്തു. സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് കെ.സുധാകരൻ കമ്യൂണിസ്റ്റുകളെ വിമർശിക്കുന്നതെന്നും പതാക ഉയർത്തി അവസാനിപ്പിക്കലല്ല ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളെന്നും അദ്ദേഹം പറഞ്ഞു. 

-----------------------------------------------------

രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്കെതിരെ ശക്തമായി പോരാടിയ  ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പറയാനുള്ളത്. സ്വതന്ത്രഭാരതം സ്വപ്നം കണ്ട കമ്മ്യൂണിസ്റ്റ് പ്രവർത്തകരുടെ ധീര സമരങ്ങളുടെ  ഓര്‍മപ്പെടുത്തലാണ് ഓരോ സ്വാതന്ത്രദിനവും. സ്വാതന്ത്ര്യം നേടി 75 വർഷങ്ങൾ പിന്നിടുമ്പോഴും കമ്മ്യൂണിസ്റ്റ്കാർ മുന്നോട്ട് വച്ച വിശാലമായ സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്ന് രാജ്യം ഏറെ പിന്നിലാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.

അഹമ്മദാബാദിൽ വച്ച് 1921-ൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ കമ്മ്യൂണിസ്റ്റുകാരായ മൗലാനാ ഹസ്രത് മൊഹാനിയും സ്വാമി കുമാരാനന്ദും ഇന്ത്യയ്‌ക്ക് ബ്രിട്ടീഷ് ഭരണത്തിൽ നിന്നും പൂർണ്ണസ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചു. കോൺഗ്രസ് ആ പ്രമേയം തള്ളിക്കളഞ്ഞെങ്കിലും വർഷങ്ങൾക്ക് ശേഷം കോൺഗ്രസിന് ഈ നിലപാടുകളുമായി മുന്നോട്ട് പോകേണ്ടിവന്നെന്നത് ചരിത്രം.

കമ്മ്യൂണിസ്റ്റ് ആശയങ്ങൾ രാജ്യത്ത് പ്രചരിക്കുന്നതിൽ ആശങ്കാകുലരായ ബ്രിട്ടീഷുകാർ കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടുകയും ഗൂഢാലോചനക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു.

1921-നും 1933-നും ഇടയിൽ അക്കാലത്തെ നിരവധി പ്രമുഖ കമ്മ്യൂണിസ്റ്റുനേതാക്കൾ അറസ്റ്റിലാവുകയും ജയിലിലടയ്‌ക്കപ്പെടുകയും ചെയ്‌തു. 1929 മുതൽ 1933 വരെ നീണ്ടുനിന്ന മീററ്റ് ഗൂഢാലോചനക്കേസിൽ കുറ്റാരോപിതരായ 33 പേരിൽ 27 പേർ കുറ്റക്കാരായി വിധിക്കപ്പെട്ടു. അവരെയെല്ലാം നാടുകടത്തുകയും ജയിലിലേയ്‌ക്കയയ്‌ക്കുകയും ചെയ്‌തു.

1934-ൽ ബ്രിട്ടീഷ് സർക്കാർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയെയും  അതിന്റെ അനുബന്ധസംഘടനകളെയും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ഈ സംഘടനകളിൽ അംഗമായിരിക്കുന്നത് ക്രിമിനൽ കുറ്റമാക്കി. എന്നാൽ കമ്മ്യൂണിസ്റ്റുകാർ തങ്ങളുടെ വിപ്ലവ പ്രവർത്തനം തുടരുക തന്നെ ചെയ്തു.

കോൺഗ്രസും കോൺഗ്രസിലെ ഇടതുപക്ഷക്കാരുടെ സംഘമായിരുന്ന കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും ഉൾപ്പെടെ പലവിധ സംഘടനകളിലും കമ്മ്യൂണിസ്റ്റുകാർ പ്രവർത്തിക്കുകയും സ്വാതന്ത്ര്യ സമരത്തിൽ ശക്തമായ പോരാട്ടം നടത്തുകയും ചെയ്തു. തുടർന്ന് കമ്മ്യൂണിസ്റ്റുകാർ വലിയ വിഭാഗം ജനങ്ങളെ കർഷകരുടെയും തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും എഴുത്തുകാരുടെയുമൊക്കെ വർഗ-ബഹുജന സംഘടനകളിൽ അണിനിരത്താനുള്ള പ്രവർത്തനങ്ങളിലേർപ്പെട്ടു.

അഖിലേന്ത്യാ കർഷകസംഘം, ഓൾ ഇന്ത്യാ സ്‌റ്റുഡെന്റ്സ് ഫെഡറേഷൻ , അഖിലേന്ത്യാ പുരോഗമന സാഹിത്യ സംഘടന, ഇന്ത്യൻ ജനകീയ നാടക സംഘടന എന്നിവ രൂപീകരിച്ചു. കർഷകത്തൊഴിലാളികളുടെ ആദ്യത്തെ സംഘടനയും കമ്മ്യൂണിസ്റ്റുകാരാണ് രൂപീകരിച്ചത്. കമ്മ്യൂണിസ്റ്റുപാർട്ടിയുടെ മേൽ 1934-ൽ ഏർപ്പെടുത്തിയ നിരോധനം 1942 ജൂലൈയിൽ പിൻ‌വലിക്കപ്പെടുകയും ജയിലിലായിരുന്ന കമ്മ്യൂണിസ്റ്റുകാർ വിട്ടയയ്‌ക്കപ്പെടുകയും ചെയ്‌തു.

സ്വാതന്ത്ര്യം നേടി 75 വർഷങ്ങൾ പിന്നിടുമ്പോഴും കമ്മ്യൂണിസ്റ്റ് കാർ മുന്നോട്ട് വച്ച വിശാലമായ സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്ന് രാജ്യം ഏറെ പിന്നിലാണെന്നും, സ്വാതന്ത്ര സമരത്തിൽ ഒരു പങ്ക് പോലും വഹിക്കാത്ത ബിജെപിയുടെ കപട രാജ്യസ്നേഹ മുഖം അഴിഞ്ഞു വീഴുമെന്നും സിപിഐഎം പോളിറ്റ് ബ്യുറോ പ്രകാശ് കാരട്ട് ചൂണ്ടിക്കാട്ടി.

ഓരോ സ്വാതന്ത്ര്യ ദിനവും നമ്മളെ കടന്ന് പോകുമ്പോൾ കമ്മ്യൂണിസ്റ്റ് കാർ നടത്തിയ ത്യാഗോജ്വലമായ വിപ്ലവ സമരങ്ങൾ ഓർത്തെടുക്കാതെ. സ്വാതന്ത്ര്യത്തിനായി ജീവൻ നൽകിയ കമ്മ്യൂണിസ്റ്റുകരെയും ഓർമിക്കാതെ  ചരിത്രം നമ്മെ കടന്ന് പോകില്ല.

T News

working in the field of advertising and printing

Post a Comment

Previous Post Next Post