Trending

സ്വതന്ത്ര്യസമര സേനാനി പാപ്പു അന്തരിച്ചു, മരണം അറിഞ്ഞത് വീട്ടിൽ നിന്ന് ദു‍ർ​ഗന്ധം വമിച്ച് തുടങ്ങിയപ്പോൾ



തൃശൂർ: സ്വതന്ത്ര്യ സമര സേനാനി പാപ്പു അന്തരിച്ചു. തൃശൂർ കൊടകരയിലെ വീട്ടിൽ തനിച്ചു താമസിച്ചു വരികയായിരുന്നു. ദുർഗന്ധത്തെ തുടർന്ന് വീട് പരിശോധിച്ചപ്പോൾ ആണ് മരണ വിവരം അറിഞ്ഞത്. മൂന്നു ദിവസം മുൻപ് മരണം സംഭവിച്ചിരിക്കാം എന്നു പൊലീസ് വ്യക്തമാക്കി. 1942 ഇൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് 33 ദിവസം ജയിലിൽ കിടന്നിട്ടുണ്ട് പാപ്പു. കളക്ടറുടെ ഇടപെടലിനെ തുടർന്ന് വീട് പുതുക്കി നൽകിയിരുന്നെങ്കിലും പെന്ഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ശരിയായിരുന്നില്ല.
 മൃതദേഹം താലൂക് ആശുപത്രിയിലേക്കു മാറ്റി.


T News

working in the field of advertising and printing

Post a Comment

Previous Post Next Post