Trending

ഒരുമിച്ച് മദ്യപിച്ച ശേഷം യുവാവ് സുഹൃത്തുക്കളെ തലക്കടിച്ച് കൊന്നു; പ്രതി കീഴടങ്ങി




തിരുവനന്തപുരം മാറനല്ലൂരില്‍ യുവാവ് സുഹൃത്തുക്കളായ രണ്ട് പേരെ തലക്കടിച്ച് കൊന്നു. മാറനല്ലൂരിനടുത്ത് മൂലകോണത്ത് താമസിക്കുന്ന സന്തോഷും സജീഷുമാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം പ്രതിയായ അരുണ്‍ രാജ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇന്ന് പുലര്‍ച്ചയോടെ സന്തോഷിന്റെ വീട്ടില്‍ വച്ചാണ് കൊലനടന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള മൂന്ന് പേരും ഒരുമിച്ചിരുന്ന മദ്യപിച്ചെന്നും അതിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജാക്കി ലിവര്‍കൊണ്ടാണ് തലക്കടിച്ചത്. കൊല്ലപ്പെട്ട സന്തോഷും സജീഷും പാറമടയിലെ തൊഴിലാളികളും പ്രതി അരുണ്‍ രാജ് അലങ്കാര പണികള്‍ ചെയ്യുന്നയാളുമാണ്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post