Trending

ദേശീയപതാക തലകീഴായി ഉയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍; അബദ്ധം മനസ്സിലായപ്പോള്‍ തിരിച്ചിറക്കി .




തിരുവനന്തപുരം: ദേശീയപതാക തലകീഴായി ഉയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി ആസ്ഥാനത്ത് പതാക ഉയര്‍ത്തുന്നതിനിടേയാണ് അമളി പറ്റിയത്. പതാക പകുതി ഉയര്‍ത്തി 'ഭാരത് മാതാ കി' എന്ന മുദ്രാവാക്യം വിളി തുടങ്ങിയപ്പോഴാണ് അമളിപ്പറ്റിയത് ബോധ്യപ്പെട്ടത്. ഇതോടെ പതാക തിരിച്ചിറക്കുകായയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന് പുറമെ മുതിര്‍ ബിജെപി നേതാവ് ഒ രാജഗോപാലും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. കയര്‍ കുരുങ്ങിയതാണ് പതാകി തലകീഴീക്കി ഉയര്‍ത്താന്‍ കാരണമായതെന്നാണ് വിശദീകരണം. എന്നാല്‍, തലകീഴാക്കി കെട്ടിയതാണ് അമളിപ്പറ്റാന്‍ കാരണമെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദേശീയ പതാക ഉയര്‍ത്തിയ ശേഷം സ്വാതന്ത്ര്യസമരസേനാനിയും മുതിര്‍ന്ന ബിജെപി നേതാവുമായ അയ്യപ്പന്‍പിള്ളയെ ആദരിച്ചു. ദേശീയ പതാക തലകീഴീയി ഉയര്‍ത്തിയതിനെതിരേ കെ സുരേന്ദ്രനെതിരേ വ്യാപകമായ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജിലും ട്രോളര്‍മാര്‍ നൂറുകണക്കിന് കമ്മന്റുകളുമായി സജീവമായിട്ടുണ്ട്




T News

working in the field of advertising and printing

Post a Comment

Previous Post Next Post