മണ്ണാർക്കാട് കുന്തിപ്പുഴ കുരുതിച്ചാലിൽ വളാഞ്ചേരി സ്വദേശിയെ ഒഴുക്കിൽ പെട്ട് കാണാതായി, പോലീസും നാട്ടുകാരും, ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരച്ചിൽ നിർത്തിവെച്ചു.,
5പേരാണു കുരുതിച്ചാൽ സന്ദർശനത്തിനായി എത്തിയിരുന്നത്, ഇവരിൽ ഒരാളായ വളാഞ്ചേരി കൊളത്തൂർ സ്വദേശി പരവക്കുഴിയിൽ ഹാരിസ് (26) ആണ് ഒഴുക്കിൽ പെട്ടത്, ശക്തമായ ഒഴുക്കും വെളിച്ചക്കുറവും കാരണം രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു, തിരച്ചിൽ നാളെ രാവിലെ പുനരാരംഭിക്കും.
Tags:
Latest News
