Trending

താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് കണ്ടയ്മെൻ്റ് സോണായി പ്രഖ്യാപിച്ചു.




കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ടാംവാർഡ് കളക്ടർ കണ്ടയ്മെൻ്റ് സോണായി പ്രഖ്യാപിച്ചു.

WPR എട്ടിൽ കൂടുതൽ ഉള്ള ഉള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർ
ഡുകളിൽ കർശന നിയന്ത്രണങ്ങൾ

1. താഴെ നൽകിയിരിക്കുന്ന വാർഡുകളിലും / പഞ്ചായത്തുകളിലും കർശനമായ ബാരിക്കേഡിങ്
ചെയ്തിരിക്കേണ്ടതാണ്. കോവിഡ് പോസിറ്റീവ് ആയവരും ലക്ഷണങ്ങളുള്ളവരും ഇവരുമായി
സമ്പർക്കമുള്ളവരും നിർബന്ധമായും ക്വാറന്റൈനിൽ തുടരേണ്ടതാണ് . ഈ വാർഡുകളുടെ ചുറ്റളവിൽ നിന്നും ആരും പുറത്തേക്കോ അകത്തേക്കോ പ്രവേശിക്കാൻ പാടില്ല. ഇക്കാര്യം തദ്ദേശസ്വയംഭരണ സെക്രട്ടറിമാരും പോലീസും ഉറപ്പുവരുത്തേണ്ടതാണ് .

2. താഴെ നൽകിയിരിക്കുന്ന വാർഡുകളിലും പഞ്ചായത്തുകളിലുമുള്ള എല്ലാവരെയും ഒരാഴ്ചക്കകം
കോവിഡ് പരിശോധനക്ക് വിധേയരാക്കേണ്ടതാണ്. ഇത് അതാതു മെഡിക്കൽ
ഓഫീസറുടെയും സെക്രട്ടറിയുടെയും ചുമതലയാണ്.

3. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ അനുവദനീയമായിട്ടുള്ളു. ഇവ രാവിലെ 7.00 മണിമുതൽ ഉച്ചയ്ക്ക് 2.00 മണിവരെ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ് . ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ഹോം ഡെലിവറി മാത്രം അനുവദിക്കുന്നതാണ് .

4. അക്ഷയകേന്ദ്രങ്ങളും ജനസേവനകേന്ദ്രങ്ങളും
രാവിലെ 7.00 മണിമുതൽ 2.00 മണിവരെ അനുവദിക്കുന്നതാണ്

5. പ്രസ്തുതവാർഡുകളിൽ കർശനമായ ബാരികേഡിംഗ് നടത്തേണ്ടതാണ് . ഈ വാർഡുകളിൽ അകത്തേക്കും പുറത്തേക്കുമുള്ള യാത്ര കർശനമായി നിരോധിച്ചിരിക്കുന്നു . ഇക്കാര്യം പോലിസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തേണ്ടതാണ് .

6. താഴെ നൽകിയിരിക്കുന്ന വാർഡിൽ ഉൾപ്പെട്ടവർ അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കൾ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവർ ഈ വാർഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു .

7. താഴെ നൽകിയിരിക്കുന്ന തദ്ദേശസ്വയംഭരണ വാർഡുകളിൽ താമസിക്കുന്നവർക്ക് വാർഡിന്
പുറത്ത് നിന്ന് അവശ്യവസ്തുക്കൾ ആവശ്യമായി വരുന്ന പക്ഷം വാർഡ് RRT കളുടെ സഹായം തേടാവുന്നതാണ് .

8. ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങൾക്കും നിരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല

9. മേൽപറഞ്ഞിരിക്കുന്ന വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ് .

10. നാഷണൽ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവർ ഈ വാർഡുകളിൽ ഒരിടത്തും നിർത്താൻ പാടുള്ളതല്ല.

11. മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ രാത്രി 7.00 മണി മുതൽ രാവിലെ 5.00 മണിവരെയുള്ള യാത്രകൾ പൂർണമായി നിരോധിച്ചിരിക്കുന്നു അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രകൾക്ക് മാത്രമേ ഇളവുണ്ടായിരിക്കുകയുള്ളൂ
.താഴെ നൽകിയിരിക്കുന്ന വാർഡുകളിൽ
തദ്ദേശസ്വയംഭരണ
സ്ഥാപന
ആരോഗ്യവിഭാഗത്തിൻറ
നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതാണ് .

12. താഴെ നൽകിയിരിക്കുന്ന വാർഡുകളിലെ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താൻ നടപടികൾ ജില്ലാപോലീസ് മേധാവികൾ സ്വീകരിക്കും. ഇൻസിഡൻറ് കമാൻഡർമാർ, നോഡൽ ഓഫീസർമാർ എന്നിവർ മേൽ പറഞ്ഞ നിർദ്ദേശങ്ങൾ കൃത്യമായ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തും .
T News

working in the field of advertising and printing

Post a Comment

Previous Post Next Post